മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത്‌

0

– അമനോമകരന്ദ്‌ –

മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് ശരീരത്തിന്റെ ഒരു പ്രത്യേക അവയവത്തിനുണ്ടാകുന്ന ഒരു സ്ഥാനീയ പ്രകടനമല്ല. മറിച്ച് മൊത്തത്തിലുണ്ടാകുന്ന താളപ്പിഴകളുടെ ബാഹ്യ പ്രകടനമാണ്. വഴി പിഴച്ചതും ഭോഗതൃഷ്ണാ പരവുമായ ജീവിതചര്യമൂലം ശരീരചൈതന്യം ശോഷിക്കാന്‍ തുടങ്ങും. ചൈതന്യം ശോഷിച്ച ശരീരത്തില്‍ മാലിന്യ ബഹിഷ്‌കരണം മന്ദഗതിയിലാവും. ഫലം രാസമാലിന്യങ്ങളുടെ കെട്ടിക്കിടപ്പും കുമിഞ്ഞുകൂടലും. വിസര്‍ജ്ജനവിരാമത്താല്‍ രക്തത്തിലുണ്ടാവുന്ന ദുരവസ്ഥയാണ് വിഷസങ്കലനം.  വിഷസങ്കലനത്തിനുള്ള സാഹചര്യം തുടര്‍ന്നുകൊണ്ടിരുന്നാല്‍ ശുദ്ധീകരിക്കുകയും സുഖപ്പെടുത്തുകയും ചെയ്യുന്നതിനു പകരം ഞരുക്കവും പ്രകോപനവും സൃഷ്ടിക്കപ്പെടുന്നു. പ്രകൃതിയുടെ മഹാനിയമത്തിനുമേല്‍ ആധുനികജീവിതം നടത്തുന്ന കയ്യേറ്റങ്ങളുടെ അനന്തര ഫലമാണ് തലവേദന.
രോഗമെന്ന് പേരിട്ട് വിളിക്കുന്ന എല്ലാതരം അസ്വസ്ഥതകളും ശരീരത്തിന്റെ ശുദ്ധീകരണ- നവീകരണ- പ്രയത്‌നങ്ങളാണ്. അങ്ങനെ സംഭവിക്കുന്നത് ജീവന്റെ നിലനില്പ് അപകടപ്പെടാവുന്ന അത്രക്ക് വിഷമാലിന്യങ്ങളുടെ അളവ് രക്തത്തില്‍ വര്‍ദ്ധിക്കുമ്പോഴാണ്. ആരോഗ്യം നിലനിര്‍ത്തുന്നതിനുപകരം അത് തകര്‍ക്കാനുള്ള ഒരു ശ്രമം ശരീരത്തിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാവുകയില്ല. ആ പ്രവൃത്തിയില്‍ പിഴവുകള്‍ സംഭവിക്കുകയുമില്ല.
രോഗങ്ങള്‍ ശരീരത്തിന്റെ ശത്രുവാണെന്ന വിശ്വാസത്തിന് മനുഷ്യോല്‍പ്പത്തിയോളം പഴക്കം കാണും. എല്ലാ രോഗങ്ങളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അസ്വസ്ഥതകളാണല്ലോ! അതായിരിക്കാം രോഗത്തെ ആര്‍ക്കും ഇഷ്ടമല്ലാത്തതും. പ്രകടമായ തീവ്രരോഗത്തിലൂടെയും ഒരു വലിയ ശുദ്ധീകരണം സാദ്ധ്യമാവുന്നുണ്ട്. രക്തം ശരീരത്തിന് താങ്ങാവുന്നതില്‍ കവിഞ്ഞ് വിഷലിപ്തമായാല്‍; മലിനരക്തം ശരീരാവയവങ്ങളിലെത്തിയാല്‍ അവയവങ്ങള്‍ ഒന്നൊന്നായി കേടുവരും അത് ശരീരത്തിന്റെ നിലനില്പിനെയാകെ ബാധിക്കും. അതിനാല്‍ വിഷസങ്കലനത്താല്‍ ദുഷിച്ച രക്തം ശുദ്ധീകരിക്കാനായി ജീവച്ഛക്തി തയ്യാറാവുന്നു. ഈ സമയം മുഴുവന്‍ പ്രവൃത്തികളും മുടക്കി അവശേഷിക്കുന്ന ജീവച്ഛക്തി മുഴുവന്‍ ശരീരത്തിന്റെ പ്രവര്‍ത്തനത്തിനായി നീക്കി ദ്രുതഗതിയില്‍

Share.

Leave A Reply

Connect with Facebook