ഒരു വേനല്‍ പകലിലാണ് വസന്തം
വാതിലില്‍ മുട്ടിവിളിച്ചത്
മറുപടിപോലും കാക്കാതെ
പൂക്കള്‍ വാരിവിതറി
സുഗന്ധത്താല്‍ മൂടി
അവള് പൂമരമായി …………….
കാലംതെറ്റി പൂത്തകണിക്കൊന്നയെ
കണ്ടുനിന്നവരൊക്കെ കളിയാക്കി….
ആത്മാവിന് വസന്തം മുട്ടിവിളിച്ചാല്‍
പൂക്കാതിരിക്കുന്നതെങ്ങനെ…?
ഡോ. ടി. എന്‍. സീമ
ഫോണ്‍:9447077556