ആസ്തമ ഒരു പുതിയ രോഗമല്ല. ലോകത്തുണ്ടായിട്ടുള്ള ആദ്യകാല വൈദ്യശാസ്ത്ര ഗ്രന്ഥങ്ങളിലോക്കെ ആസ്തമയുടെ ലക്ഷണങ്ങള്‍ വിവരിക്കുന്നുണ്ട്. ആസ്തമയെ പറ്റി മനിലാക്കാനും അതിനുള്ള പരിഹാരം കണ്ടെത്താനും തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങളായി. മനുഷ്യര്‍ പ്രകൃതിയോട് സഹകരിക്കാതായിട്ടും സഹസ്രാബദങ്ങളായിട്ടുണ്ട്. ഇത്രയും കാലം ലോകവൈദ്യശാസ്ത്രങ്ങള് ഒന്നടങ്കം ശ്രമിച്ചിട്ടും ആസ്തമയില്നിന്ന് മോചനമില്ല. മറിച്ച് ആസ്തമരോഗികളും ആസ്തമ മൂലമുള്ള മരണങ്ങളും വര്‍ദ്ധിക്കുക യാണുണ്ടായത്. രോഗകാരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയാത്തതും അത് കൂടികൂടി വരുന്നതുമാണ് ആസ്തമ വൈദ്യശാസ്ത്രങ്ങളുടെ വരുതിയില്‍ വരാത്തതിന്റെ കാരണം. ഹൃദയം, വൃക്കകള്‍ മുതലായവയുടെ തകരാറുമൂലം ആസ്തമയുണ്ടാകറുണ്ടെങ്കിലും ആസ്തമ ശ്വാസകോശസംബന്ധം തന്നെ. ശരീരത്തിനാവശ്യമായ ഓക്സിജന്‍ എത്തി ക്കുക എന്നതിലുപരി അനാവശ്യമായ കാര്‍ബണ്‍ഡൈഓക്സൈഡ് പുറംതള്ളികൊണ്ട് ശരീരത്തെ രക്ഷിക്കലും ശ്വാസകോശങ്ങളുടെ ജോലിയാണ്. അതിനായി ഒരു മിനുട്ടില്‍ 16 തവണ നാം ശ്വാസോച്ഛ്വാസം നടത്തുന്നു. ശ്വസനം കേവലം യാന്ത്രികമായ ഒരു പ്രവൃത്തിയാണങ്കിലും, ശ്രദ്ധാപൂര്‍വ്വമുള്ള ജീവിതരീതി ഉണ്ടായാല്‍ മാത്രമേ ശ്വാസകോശങ്ങള്‍ക്ക് അതിന്റെ ആരോഗ്യവും പ്രവര്‍ത്തനക്ഷമതയും നിലനിര്‍ത്താന്‍ കഴിയൂ. ശരീരത്തിന്റെ നിലനില്പ്പ ് വിസര്‍ജ്ജനാവയവങ്ങളെ ആശ്രയിച്ചാണ്. ശ്വാസകോശങ്ങളെ കൂടാതെ വൃക്കകളും, കുടലും മറ്റും വിസര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ശ്വാസകോശങ്ങള്‍ വഴിയുള്ള വിസര്‍ജ്ജനം ഏതാനും മിനുട്ടുകള്‍ നടക്കാതിരുന്നാല്മതി ജീവാപായം സംഭവിക്കുന്നതാണ്. അതുകൊണ്ട് തന്നെ ശ്വാസകോശത്തെ സംബന്ധിക്കുന്ന ഏതൊരുകാര്യവും വളരെ ഗൗരവത്തില്‍ കാണേണ്ടതാണ്. ഭ്രുണത്തിന് മൂന്നോ നാലോ ആഴ്ചത്തെ വളര്‍ച്ചയുള്ളപ്പോള്‍ തന്നെ രൂപം പ്രാപിച്ചു തുടങ്ങുന്നശ്വാസകോശങ്ങളുടെ വളര്‍ച്ച കുഞ്ഞു ജനിച്ച് ഏതാണ്ട് എട്ട് വര്‍ഷം വരെ നീണ്ടു നില്ക്കുന്നു. വളര്‍ച്ചയുടെ ഭാഗമായി ശ്വാസകോശങ്ങളുടെ വണ്ണവും നീളവുംവര്ദ്ധി ക്കുന്നു അതിനനുസരിച്ച് അതിലെ വായുഅറകളുടെ (ആള്വിയോളൈകള്) എണ്ണവും വര്‍ദ്ധിച്ചുവരുന്നു. ശ്വസനം നടക്കുന്നതും, രക്തം ശുദ്ധീകരിക്കപ്പെടുന്നതും ഈ വായു അറകളില്കൂടിയാണ്. ശ്വാസ കോശങ്ങളുടെ വളര്‍ച്ചാഘട്ടത്തില്‍ അവക്കനുഭവപ്പടുന്ന ഏതൊരു ദോഷവും ആസ്തമക്ക് കാരണമാകാറുണ്ട്. രോഗകാരണങ്ങള്കൂടിവരുന്നു ഗ്രാമങ്ങള്‍ നഗരങ്ങള്‍ക്ക് വഴിമാറി കൊടുക്കുന്നതിന്റെ ഭാഗമായാണ് ആസ്തമ കൂടി വരുന്നത്. വാഹന പുകയിലെ കാര്‍ബണ്‍മോണോക്സൈഡ്, പാചകസ്റ്റൗകളില്‍ നിന്നുള്ള നൈട്രജന്ഡയോക്സൈഡ്, പൂജാമുറിയിലെ ചന്ദനത്തിരി, (ചന്ദനത്തിരി കത്തുമ്പോഴുണ്ടാ കുന്ന സുഗന്ധം ചന്ദനത്തിന്റെയല്ല അത് സുഗന്ധദ്രവ്യത്തിന്റേതാണ്) കുന്തരിക്കം മുതലായവയില്‍ നിന്നുള്ള പുക. അണുക്കളെ നശിപ്പിക്കുന്നതിന്റേയും ശുചിത്വത്തിന്റേയും ഭാഗമായി ബ്ലീച്ചിംങ്ങ് പൗഡര്‍, കീടനാളിനികള്, കൊതുകുതിരി, കൃത്രിമ സുഖന്ധദ്രവ്യങ്ങള്‍ (പെര്‍ഫ്യൂമുകള്‍,) ഇതൊക്കെ ശ്വാസകോശങ്ങളെ നശിപ്പിക്കുന്നവയാണ്. ഇവയുടെയൊക്കെ ഉപയോഗം മുന്‍കാലങ്ങളെ അപേക്ഷിച്ച്കൂടിവരികയുമാണ്. ഇതില്‍ പ്രധാന വില്ലന്‍ കാര്ബണ്മോണോക്സൈഡാണ്. പെട്രോളിയം പ്രോഡറ്റ് ഉപയോഗിച്ചുള്ള യന്ത്രങ്ങള്പ്രവര്ത്തിക്കുന്നതിന്റെ ഭാഗമായി പുറത്തുവരുന്ന ഉപോല്പന്നമാണ് കാര്‍ബണ്‍മോണോക്സൈഡ്. വാഹനങ്ങളുടെ എണ്ണവും ട്രാഫിക്ക് ജാമും ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. റോഡുവക്കിലുള്ള അംഗണവാടികളിലേയും പ്രൈമറിസ്ക്കൂളുക ളിലേയും കുട്ടികളുടെ ജീവന് രക്ഷിക്കാനായി റോഡില്‍ ഹംബുകള്‍ നിര്‍മ്മിക്കുന്നത് ഗ്രാമങ്ങളില്‍ പോലും പതിവായിരിക്കുന്നു. വാഹനങ്ങള്‍ താഴ്ന്ന ഗിയറില്‍ പ്രവര്‍ത്തിക്കുമ്പോള്‍ യന്ത്രം കൂടിയ അളവില്‍ കാര്‍ബണ്‍ മോണോക്സൈഡ് ഉല്പാദിപ്പിക്കുന്നു. മാത്രമല്ല ഹംബുമൂലം വേഗത കുറവായതിനാല്‍ കൂടുതല്‍ പുക പുറത്തു വരുവാനുള്ള സമയവും ലഭിക്കുന്നു. ശ്വാസകോശങ്ങളുടെ വലിയ ശത്രുവായ ഈ പുക ശ്വാസകോശങ്ങളുടെ വളര്‍ച്ച പൂര്‍ത്തി യാക്കാത്ത പിഞ്ചുകുട്ടികള്‍ ശ്വസിക്കേണ്ടിവരുന്നത് മൂലം ശ്വാസകോശങ്ങള്‍ ക്ഷീണിക്കാ നിടയാവുകയും അതിന്റെ വളര്‍ച്ചയില്‍ ചില തടങ്ങള്‍ നേരിടുകയും ചെയ്യുന്നു. മാത്രമല്ല ആയിടക്കോ പിന്നീടോ ആസ്തമയുണ്ടാകാനും അത് കാരണമാകുന്നു. പകല്‍ മുഴവന്‍ പൊടിയും പുകയും ശ്വസിക്കുകയും ശേഷിക്കുന്ന രാത്രി സമയം കള്ളന്മാരെയും കൊതുകിനേയും ഭയന്നുകൊണ്ട് കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ ജനലുകളും വാതിലും അടച്ച് മനുഷ്യര്‍ കിടന്നുറങ്ങുന്നു. ഇതൊക്കെ ഏറെ ദോഷം ചെയ്യുന്നത് ശ്വാസകോശങ്ങളെയാണ്. സ്വയരക്ഷയും ദോഷമായിത്തീരുന്നു ആസ്തമ ഒരു സ്ഥായീരോഗങ്ങള്‍ ഉണ്ടാകന്നതിനുമുമ്പ് തീവ്രരോഗങ്ങള്‍ പതിവാണ്. അതാവട്ടെ ശരീരത്തെ രക്ഷിക്കു വാനുള്ള ശ്രമവുമാണ്. പലപ്പോഴായുണ്ടാകുന്ന ജലദോഷവും തുമ്മലുമൊക്കെ ശ്വാസകോശങ്ങളെ രക്ഷിക്കാനുള്ള ശരീരത്തിന്റെ തീവ്രശ്രമമായിരുന്നു. ശ്വസിക്കുന്ന വായുവില്‍ കൂടി പ്രവേശിക്കുന്ന പൊടിപടലങ്ങളും മറ്റു കണികകളും ശ്വാസകോശ അറകളില്‍ കടന്ന് ശ്വാസകോശത്തെ കേടുവരാതെ നോക്കക എന്നതാണ് കഫത്തിന്റെ ധര്‍മ്മം. ആരോഗ്യം കുറഞ്ഞശ്വാസകോശങ്ങള് ഉള്ളവര്‍ക്ക് വളരെ കുറഞ്ഞ അളവിലുള്ള പൊടിപടലങ്ങള്‍ പോലും സഹിക്കാന്‍കഴിയില്ല ആസ്തമ രോഗികളുടെ ശ്വാസകോശങ്ങള്‍ ക്ഷീണാവസ്ഥയിലായിരിക്കും. അതുകൊണ്ടു തന്നെ ഒരു രക്ഷാപ്രവര്‍ത്തനം എന്നരീതിയില്‍ ശരീരം തന്നെ ധാരാളം കഫനീര്ഗ്രന്ഥികള് ഉണ്ടാക്കുകയും അവ ധാരാളം കഫത്തെ തുടരെ തുടരെ ഉല്പാദിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യും. ശ്വാസകോശങ്ങളെ രക്ഷിക്കാനായുള്ള ജീവശരീരത്തിന്റെ ഈ പ്രവര്‍ത്തി മൂലം കഫത്തില്‍ പൊടിപടലങ്ങള്‍ നിറയുമ്പോള്‍ അവ
ആസ്തമ അഥവാ ശ്വാസംമുട്ടല്‍
0
Share.