ഇന്ധനക്ഷാമത്തിന് പ്രകൃതിയുടെ പരിഹാരം (കൂടെ മാലിന്യ നിര്‍മാര്‍ജനവും) – [ഡിസ: 2012]

1

ഡോ. പി. എ. രാധാകൃഷ്ണന്‍
(നേച്വറല്‍ ഹൈജീനിസ്റ്റ്)
Biogas_plant_Keralaമനുഷ്യജീവിതത്തിന് മാരകമായ ഭീഷണി ഉയര്‍ത്തികൊണ്ട് മാലിന്യപ്രശ്‌നം നമുക്കുമുന്നില്‍ അപരിഹാര്യമായി നിലനില്‍ക്കുകയാണ്. പ്രശ്‌നപരിഹാരത്തിനായുള്ള അന്വേഷണങ്ങളെല്ലാം ആത്യന്തികമായി ചെന്നെത്തുന്നത് മാലിന്യങ്ങളെല്ലാം അതിന്റെ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയെന്ന ചിന്തയിലാണ്. സംസ്‌കൃതചിത്തരായ മനുഷ്യരൊക്കെ ഇന്ന് ഈ നിലയ്ക്ക് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നത് പ്രത്യാശാഭരിതമായ വാര്‍ത്തയാണ്. ചിന്തകളെ ധീരമായി പ്രവര്‍ത്തി പഥത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് തിരൂര്‍ ഗാന്ധിയന്‍ പ്രകൃതിചികിത്സാലയം പുതിയ കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ തന്നെ ഒരു ബയോഗ്യാസ് പ്ലാന്റും നിര്‍മ്മിച്ചത്. മലമൂത്രമാലിന്യമടക്കം ഈ സ്ഥാപനത്തിലുണ്ടാകുന്ന സകല മാലിന്യങ്ങളെയും ഇന്ധനമാക്കി മാറ്റുവാന്‍ ഈ പ്ലാന്റിനു കഴിയുന്നു. ഉപോല്‍പ്പന്നം വളമാക്കി ഉപയോഗിക്കു വാനും സാധിക്കുന്നു. ഈ അനുഭവപരിസരത്തുനിന്നുമുള്ള പാഠമുള്‍ക്കൊണ്ടുകൊണ്ട് പ്രകൃതിജീവന രംഗത്തുള്ള പലരും ഇത്തരം പ്ലാന്റുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അതാണിപ്പോള്‍ അവരുടെയൊക്കെ അടുക്കളകളെ ഊര്‍ജ്ജസ്വലമാക്കുന്നത്. വളരെ സന്തോഷത്തിലാണിന്ന് ഇവരുടെ കുടുംബങ്ങള്‍.

ബയോഗ്യാസ് പ്ലാന്റ്
ബയോഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മാണം നമ്മുടെ നാട്ടില്‍ പുതിയ അറിവല്ല.  നാട്ടില്‍ ഇത്തരം പ്ലാന്‍ുകളും ഉണ്ട്. പക്ഷെ അവയില്‍ പലതും ശരിയായി പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് സത്യം. പ്രവര്‍ത്തിപ്പിക്കാനുള്ള അറിവില്ലായ്മയാണ് ഇതിന് കാരണമായത്. പ്രവര്‍ത്തനരഹിതമായി കിടക്കുന്ന പ്ലാന്റുകള്‍ കാരണം പുതിയ പ്ലാന്റുകള്‍ നിര്‍മ്മിക്കാന്‍ പലരും തയ്യാറാവുന്നുമില്ല. നമ്മുടെ നാട്ടില്‍ പ്രചാരത്തില്‍ വന്നത് ബയോഗ്യാസ് എന്നല്ല, ഗോബര്‍ഗ്യാസ് എന്ന പേരിലാണ്. രണ്ട് പശുവുണ്ടെങ്കില്‍ ഒരു വീട്ടില്‍ പാചകത്തിനാവശ്യമായ ഗ്യാസ് ലഭ്യമാവും. ഇതായിരുന്നു പ്രചരിച്ച /പ്രചരിക്കപ്പെട്ട അറിവുകള്‍. അതുകൊണ്ടു തന്നെ ബയോഗ്യാസ് പ്ലാന്റ് ഉണ്ടാക്കാനായി രണ്ട് പശുവിനെ വളര്‍ത്തണം എന്നായി. മറ്റൊന്ന് ചാണകം കലക്കി ഒഴിക്കണം. പിന്നെ അതിന്റെ ഉപോല്‍പ്പന്നമായ സ്ലെറി ഒഴിവാക്കണം. ഇത്രയും മതിയല്ലോ ഒരു ബയോഗ്യാസ് പ്ലാന്റ്  നിര്‍മ്മിക്കാതിരിക്കാന്‍.
ബയോഗ്യാസ് പ്ലാന്റില്‍ ഗ്യാസുണ്ടാവുന്നത് ചാണകത്തില്‍ നിന്നുമാത്രമല്ല. എല്ലാതരം ജൈവ വസ്തുക്കളില്‍ നിന്നും ബയോഗ്യാസ് ഉണ്ടാക്കാം. പുതുതായി നിര്‍മ്മിക്കുന്ന പ്ലാ ന്റില്‍ വേഗത്തില്‍ ഗ്യാസുണ്ടാവാനായി തുടക്കത്തില്‍ അല്‍പം ചാണകം കലക്കി ഒഴിക്കേണ്ടതുണ്ട്. (പാലില്‍ ഉറയൊഴിക്കുന്നതുപോലെ) ചാണകത്തില്‍ ഇഥനോജിന്‍ ബാക്ടീരിയകള്‍ സമൃദ്ധമായതുകൊണ്ടാണ് ഈ ഉറയൊഴിക്കല്‍. വേസ്റ്റ് അല്ലെങ്കില്‍ മാലിന്യം എന്ന് പറഞ്ഞുകൊണ്ട് വലിച്ചെറിയുന്ന ജൈവപദാര്‍ത്ഥങ്ങള്‍ വായു സമ്പര്‍ക്കം ഇല്ലാതെ ബാക്ടീരിയകളുടെ പ്രവര്‍ത്തനത്താല്‍ ജീര്‍ണ്ണിക്കുമ്പോള്‍ ഉണ്ടാവുന്നതാണ് ജൈവവാതകം.
അടുപ്പുകത്തിക്കാനും വിളക്കുകത്തിക്കാനും ഈ ജൈവവാതകം ഉപയോഗിക്കാം. കൂടാതെ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ചില എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കാനും, വെള്ളം പമ്പുചെയ്യുക, വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക, മില്ലുകള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവയ്ക്കും ഇത് ഉപയോഗപ്പെടുത്താം. ഒരു ഘനമീറ്റര്‍ ബയോഗ്യാസ് ഒന്നര കിലോഗ്രാം കല്‍ക്കരിക്ക് അല്ലെങ്കില്‍ നാലര യൂണിറ്റ് വൈദ്യുതിക്ക് തുല്യമാണ്.
ചാണകം, പന്നി, ആട്, കോഴി എന്നിവയുടെ കാഷ്ടം, മനുഷ്യമലം, കരിമ്പിന്‍ചണ്ടി, വൈക്കോല്‍, കേടായ പച്ചക്കറികളും പഴങ്ങളും, ചപ്പുചവറുകള്‍, വെള്ളത്തിലും കരയിലും വളരുന്ന കളകള്‍ ഇവയെല്ലാം ജൈവവാതകം ഉണ്ടാക്കാന്‍ ഉപയോഗിക്കാം. വാതകം ഉല്‍പാദിപ്പിക്കപ്പെടുന്നതിനോടൊപ്പം നൈട്രജന്‍ സമ്പന്നമായ ഒന്നാന്തരം ജൈവവളം കിട്ടുകയും ചെയ്യുന്നു.

ജൈവ ഇന്ധനം അഥവാ മിഥേന്‍ വാതകം
ജൈവ ഇന്ധനം എന്നത് മിഥേന്‍ CH4  ഗ്യാസ് ആണ്. അത് നിറമില്ലാത്തതും വായുവിനേക്കാള്‍ സാന്ദ്രതകുറഞ്ഞതും ആണ്. മിഥേനോജിന്‍ (Methanogen)  എന്ന ബാക്ടീരിയകളാണ് മിഥേന്‍ വാതകം ഉണ്ടാക്കുന്നത്. ആഗോളതാപനത്തിന് ആറുകാരണങ്ങളായി കണ്ടെത്തിയിട്ടുള്ള ഹരിതഗ്രഹവാതകങ്ങളിലൊന്ന് മിഥേന്‍ വാതകമാണ്. ജൈവവസ്തുക്കള്‍ കുന്നുകൂടുമ്പോള്‍ അതില്‍ നിന്നുത്ഭവിക്കുന്നതാണ് മിഥേന്‍ഗ്യാസ്.
ജീവികളൊന്നും തുടര്‍ച്ചയായി ഒരിടത്ത് മലവിസര്‍ജനം നടത്താറില്ല. മൃഗങ്ങളെ വളര്‍ത്തുമൃഗങ്ങളാക്കിയപ്പോള്‍ അവയുടെ മലമൂത്രവിസര്‍ജ്യങ്ങളും ഒരിടത്ത് കുന്നുകൂടാന്‍ തുടങ്ങി. വികസിത രാജ്യങ്ങളില്‍ മിഥേന്‍ ഗ്യാസ് വര്‍ദ്ധിക്കുന്നത് കന്നുകാലി വളര്‍ത്തലിലൂടെയാണ്. ഇതുതന്നെയാണ് മനുഷ്യരിലും സംഭവിച്ചത്. ഒരുകാലത്ത് ജനസാന്ദ്രത കുറഞ്ഞതും വിശാലമായ വെളിപ്പറമ്പുകളു ണ്ടായിരുന്നതുമായ കേരളത്തില്‍ മനുഷ്യരുടെ മലമൂത്ര വിസര്‍ജ്യങ്ങള്‍ കുന്നു കൂടിയിരുന്നില്ല. പിന്നീട് മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ മനുഷ്യവിസര്‍ജ്യങ്ങളും കുന്നു കൂടി. അതിനൊരു പരിഹാരമായാണ് കക്കൂസുകളും മലസംഭരണികളും (Septic Tank) ഉണ്ടായത്. മനുഷ്യവിസര്‍ജ്യത്തിലെ കോളിഫോം ബാക്ടീരിയകളെ കൊണ്ടുള്ള ഉപദ്രവം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് മലം ടാങ്കിലടക്കുന്ന സംസ്‌കാരം രൂപപ്പെട്ടത്. പക്ഷെ അതില്‍ നിന്ന് പുറത്തുവരുന്ന മിഥേന്‍ എന്ന വാതകം മനുഷ്യരാശിക്കപകടമാണ് എന്നും അത് ആഗോളതാപനം കൂട്ടുന്നതാണ് എന്നും കണ്ടെത്തി. ഇതിന് പരിഹാരം ഒന്നുമാത്രമാണ്. ഈ വാതകം കത്തിക്കുക.
മനുഷ്യവിസര്‍ജ്യങ്ങളെ ഒരു ടാങ്കില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടില്‍ മനുഷ്യര്‍ ഉണ്ടാക്കുന്ന മറ്റു മാലിന്യങ്ങളെ വലിച്ചെറിയുവാനും കൊണ്ടിടാനും ഒഴിഞ്ഞസ്ഥലങ്ങളുണ്ടായിരുന്നു. പക്ഷെ ഇന്ന് സ്ഥി തിയാകെ മാറി. ഒഴിഞ്ഞ സ്ഥലങ്ങളും ഇല്ലാതായി. വീടുകളില്‍ ചപ്പു ചവറുകള്‍ ഉള്‍പ്പെടെ മാലിന്യനിര്‍മ്മാര്‍ജ്ജനം വലിയൊരു പ്രശ്‌നമായി മാറി. എന്നാല്‍ ഇന്നു നിലവിലുള്ള രീതി ഒന്ന് പരിഷ്‌ക്കരിച്ചാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനം മാത്രമല്ല ഇവയില്‍നിന്ന് ജൈവവാതക ഉല്‍പാദനവും വളനിര്‍മ്മാണവും സാധ്യമാണ്. കേരളത്തില്‍ ഇന്ന് ഒരു വ്യക്തി ദിവസം 500 ഗ്രാം പാഴ്‌വസ്തുക്കള്‍ക്ക് കാരണക്കാരനാവുന്നുണ്ടെന്നു പറയാം. പരിഹാരങ്ങളുടെ കൂട്ടത്തില്‍ മാലിന്യപ്രശ്‌നത്തിനും ലളിതമായ പരിഹാരമുണ്ട്. അതിനായി സെപ്റ്റിക് ടാങ്ക് എന്ന മൂന്ന് അറയുള്ള ടാങ്കി നുപകരം ഒരറമാത്രമുള്ള ഒരു വലിയ ടാങ്ക് നിര്‍മ്മിച്ചാല്‍ മതി. അതിലേക്ക് സകലമാലിന്യങ്ങളും നിക്ഷേപിക്കാം. അടുക്കളയില്‍ നിന്ന് നേരിട്ട് ഒരു പൈപ്പ് കൊടുത്താല്‍ കഞ്ഞിവെള്ളവും പച്ചക്കറിവേസ്റ്റുകളും മറ്റു അടുക്കളമാലിന്യങ്ങളുമെല്ലാം അവിടെവച്ചുതന്നെ പ്ലാന്റിലേക്കെത്തിക്കാം. മാത്രമല്ല പെരുച്ചാഴിയോ പൂച്ചയോ ചത്താലും അവയെ ഈ പ്ലാന്റില്‍ തന്നെ മറവുചെയ്യാം. ചാണകം ഇടുന്നില്ലെങ്കില്‍ പിന്നെ സ്ലെറി (Slurry) എന്ന മറ്റൊരു വേസ്റ്റിനെക്കുറിച്ച് ചിന്തിക്കേണ്ടതുമില്ല.
ബോയോഗ്യാസ് പാചകത്തിന്
മറ്റു ജൈവമാലിന്യങ്ങളോടൊപ്പം മലമൂത്രങ്ങളും കൂടിച്ചേര്‍ന്നുണ്ടാകുന്ന ഗ്യാസ് പാചകത്തിനു പയോഗിക്കാമോ എന്നതാണ് പലരുടെയും സംശയം. മനുഷ്യമലം എന്നല്ല ജൈവമായ ഏതൊരു വസ്തുവും കുമിഞ്ഞു കൂടുമ്പോള്‍ അതില്‍ നിന്നുത്ഭവിക്കുന്ന വസ്തുവാണ് ബയോഗ്യാസ് എന്ന മിഥേന്‍ഗ്യാസ്. ഇങ്ങനെ പണ്ട് ജൈവവസ്തുക്കള്‍ കുമിഞ്ഞുകൂടിയതില്‍ നിന്നു ത്ഭവിച്ചതു തന്നെയാണ് നാമിന്ന് വിലകൊടുത്ത് സിലിണ്ടറില്‍ വാങ്ങുന്ന ഗ്യാസും.
ബയോഗ്യാസില്‍ പ്രധാനമായുള്ളത് ഏതാണ്ട് 70 ശതമാനത്തോളം മിഥേന്‍ CH4  ഗ്യാസാണ്. ഇത് ജീവജാലങ്ങളുടെ ആരോഗ്യത്തിന് ഹാനികരവും ആഗോളതാപനം കൂട്ടാന്‍  P1050969 കാരണവുമാണ്. ഈ ഗ്യാസ് കത്തിച്ചാല്‍ പിന്നെയത് കാര്‍ബണ്‍ഡൈ ഓക്‌സൈഡും നീരാവിയുമായിത്തീരുന്നു. മറ്റേതൊരു വസ്തു കത്തിയാലും ചൂടുണ്ടാവുന്നതുപോലെ മിഥേന്‍ഗ്യാസ് കത്തിയാലുണ്ടാ വുന്ന ചൂടും പാചകസംബന്ധമായി ഒന്നുതന്നെയാണ്. ഭക്ഷണം വേവുന്നത് ചൂടിനെ ആശ്രയിച്ചാണ്. അത് ഇലക്ട്രിക്ക് ചൂടായാലും ഒന്നുതന്നെ.

ഉപോല്‍പ്പന്നം
ടോയ്‌ലറ്റ് കൂടി ഉള്‍പ്പെടുത്തിയ ഒരു ജൈവവാതക പ്ലാന്റില്‍ നിന്ന് പുറത്തു വരുന്ന ഉപോല്‍പ്പന്നം ഒരു സെപ്റ്റിക് ടാങ്കില്‍ നിന്ന് പുറത്തുവരുന്നതിനെ അപേക്ഷിച്ച് കൂടുതല്‍ വളക്കൂറുള്ളതാണ്. കക്കൂസ് മാലിന്യത്തില്‍ നാം പേടിക്കു ന്നത് കോളിഫോം ബാക്ടീരിയകളെയാണ്. ഇത്തരം ബാക്ടീരിയകള്‍ കുടിവെള്ളത്തിലെത്തി മനുഷ്യരുടെ ആരോഗ്യത്തിനും ആയുസിനും ഭീക്ഷണിയുണ്ടാക്കുന്നു. എന്നാല്‍ ബയോഗ്യാസ് പ്ലാന്റില്‍ നിന്ന് പുറത്തുവരുന്ന ഉപോല്‍പ്പന്നത്തില്‍ സാധാരണ സെപ്റ്റിക് ടാങ്കിനെ അപേക്ഷിച്ച് ഒട്ടും പേടിക്കേണ്ടതില്ല. പിന്നെ അത് ഒന്നാന്തരം വളമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. ചാണകം ഉപയോഗിക്കുന്നില്ലെങ്കില്‍ പിന്നെ കാര്യമായ ഉപോല്‍പ്പന്നം ഉണ്ടാവുന്നില്ല. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യവുമില്ല.

ചെലവ്
വീട്ടില്‍ ഒരു സെപ്റ്റിക് ടാങ്കുണ്ടാക്കുന്നതിലും കുറഞ്ഞ ചിലവേ ഒരു ക്യുബിക്ക് ബയോഗ്യാസ് ടാങ്കിനുവേണ്ടൂ. കൂടുതല്‍ വലുപ്പമുള്ള പ്ലാന്റാണെങ്കില്‍ മുപ്പതിനായിരവും അതിലും കൂടുതലും ചിലവു വരും. അത് ടാങ്കിന്റെ വലുപ്പത്തി നനുസരിച്ചാണ്. സാധാരണ വീടിന് ഒരു ക്യുബിക്ക് മതി. അനര്‍ട്ട്, കൃഷിവകുപ്പ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയെല്ലാം ബയോഗ്യാസ് പ്ലാന്റിനായി ധാരാളം പണം സബ്‌സിഡിയായി നല്കുന്നുണ്ട്. ഈ സൗജന്യം തന്നെ ഒരു പരിധിവരെ ജനങ്ങളെ ഇക്കാര്യത്തില്‍ നിന്ന് അകറ്റിനിര്‍ത്താനും ഇടവരുത്തി. എന്തെങ്കിലും ചെയ്യാന്‍ ഇങ്ങോട്ട് പണം തരുകയാണെങ്കില്‍ അതിന്റെ ഗുണം പണം തരുന്നവര്‍ക്കായിരിക്കുമെന്നൊരു മനഃശാസ്ത്രമുണ്ടല്ലോ.
ചങ്കുറപ്പുള്ള ഭരണനേതൃത്വമുണ്ടെങ്കില്‍ തീര്‍ച്ചയായും കേരളത്തില്‍ ഒരു ഊര്‍ജ്ജവിപ്ലവം തന്നെ നടത്താന്‍ കഴിയും. ശബരിമലയിലും, ഗുരുവായൂരും, മറ്റ് തീര്‍ത്ഥാടന കേന്ദ്രത്തിലുമെല്ലാം വന്നു ചേരുന്ന കോടിക്കണക്കിന് രൂപയുടെ മൂല്ല്യംവരുന്ന ജൈവമാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലൂടെ ഇന്ധനമാക്കി മാറ്റിയാല്‍ കേരളത്തെ സ്വര്‍ഗ്ഗമാക്കി മാറ്റാന്‍കഴിയും. ഒരു ക്ലീന്‍കേരളം നമുക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയും. അതിന് ആദ്യംവേണ്ടത് ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടവും, ബോധവല്‍കൃതമായ ഒരു ജനതയുമാണ്.  കണ്ണുണ്ടെങ്കിലും കാണാത്തവരും കാതുണ്ടെങ്കിലും കേള്‍ക്കാത്തവരുമാണ് നമ്മള്‍.

ഗുണങ്ങള്‍
1. ഒരിക്കല്‍ നിര്‍മ്മിച്ചാല്‍ പിന്നെ മെയ്ന്റനന്‍സ് വേണ്ട. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ പണം ചിലവഴിക്കേണ്ടതില്ല.
2. അടുക്കളയില്‍ നിന്നുള്ളതുള്‍പ്പെടെ സകലമാലിന്യങ്ങളും (പ്ലാസ്റ്റിക്കും  രാസവസ്തുക്കളുമൊഴികെ) പ്ലാന്റിലേക്കായതിനാല്‍ ഈച്ചയുടെയും പ്രാണികളുടെയും ശല്യം കുറയുന്നു.
3. വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാവുന്ന വേസ്റ്റുകള്‍ അവിടെതന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുന്നതുകൊണ്ട് തെരുവുനായ്ക്കളും മറ്റും പെരുകുന്നില്ല.
4. ഊര്‍ജം കിട്ടുന്നതിനാല്‍ പാചക വാതകമായ എല്‍.പി.ജിക്ക് വേണ്ടി പണം മുടക്കി കാത്തിരിക്കേണ്ടതില്ല.
5. ആഗോള താപനം കൂട്ടുന്ന ഒരു~വിഷവാതകമായ മിഥേന്‍ വാതകത്തെ കത്തിക്കുന്നതുമൂലം ആഗോളതാപനം കുറക്കുന്നതില്‍ പങ്കാളികളാവുന്നു.
6. കൃഷിക്കാവശ്യമായ ജൈവവളം ലഭ്യമാവുന്നു.
7. പരിസരമലിനീകരണം കുറയുന്നതോടെ ദുര്‍ഗന്ധം ഒഴിവായിക്കിട്ടുന്നു.
8. ബയോഗ്യാസ് പ്ലാന്റ് മണ്ണിനടിയില്‍ നിര്‍മ്മിക്കുകയാണെങ്കില്‍ പിന്നെ പ്രത്യേക സ്ഥലം നഷ്ടപ്പെടുന്നില്ല.
9. സെപ്റ്റിക്ക് ടാങ്കിനു വേണ്ടി ചിലവഴിക്കുന്നതിലും കുറച്ചു പണമേ ബയോഗ്യാസ് പ്ലാന്റിനു വേണ്ടൂ.
10. സെപ്റ്റിക്ക് ടാങ്കിനു പകരം ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കുകയാണെങ്കില്‍ സബ്‌സിഡി ഇനത്തില്‍ സഹായം ലഭ്യമാകുന്നു.
11. എല്‍.പി.ജിയിലെപ്പോലെ ഗ്യാസ് ലീക്കായാലും അപകടസാധ്യത ഇല്ല.

ARTI_biogas

Share.

1 Comment

Leave A Reply

Connect with Facebook