ഉപവാസം ഗാന്ധിജിയിലും ഓഷോയിലും

0

osho_gandhi

ഗാന്ധിജിയുടെ ഉപവാസം ലോകം മുഴുവന്‍ അറിയപ്പെട്ടതാണ്. സ്വയം നന്നാവാനും നാട്ടുകാരെ നന്നാക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനുമെല്ലാം ഗാന്ധിജി ആയുധമാക്കിയത് ഉപവാസത്തെയാണ്. അഹിംസയിലെ ഏറ്റവും ഫലപ്രദമായ ആയുധം ഉപവാസമാണെന്ന് പറഞ്ഞ ഗാന്ധിജി അക്കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മഹാനായ സൈദ്ധാന്തികനായിത്തീര്‍ന്നു. ഗാന്ധിജിയെ ഉപവാസത്തിലേക്കടുപ്പിക്കുന്നത് സ്വന്തം കുടുംബംതന്നെയാണ്. തന്റെ ആത്മകഥയില്‍ അമ്മയെ പരിചയപ്പെടുത്തുന്നത് അവര്‍ ഒരു മതവിശ്വാസിയും മതത്തിലെ വ്രതങ്ങള്‍ കൃത്യമായി അനുഷ്ഠിക്കുന്നവരുമായിട്ടാണ്. സത്യസന്ധതക്ക് മാതൃകാബിംബമായി തിറഞ്ഞെടുത്തതും അമ്മയെതന്നെയാണ്. മതാനുഷ്ഠാനങ്ങളുടെ ഭാഗമായി അമ്മ വ്രതങ്ങള്‍ പാലിച്ചിരുന്നുവെങ്കിലും ഗാന്ധിജി മതവിശ്വാസത്തിലൂന്നിയ വ്രതമനുഷ്ഠിക്കുന്ന കൂട്ടത്തിലായിരുന്നില്ല. ഉപവാസം കൊണ്ട് പരലോകത്തിലല്ല ഇഹലോകത്തില്‍ തന്നെയാണ് ഗുണം കിട്ടുക എന്നദ്ദേഹം പറഞ്ഞു. ഉപവാസത്തിന് പലതരത്തില്‍ വിശേഷണങ്ങള്‍ നല്‍കിയിട്ടുള്ള ഗാന്ധിജി അത് ആരോഗ്യദായകമാണെന്ന് പറയാന്‍ വേണ്ടത്ര തയ്യാറായിട്ടില്ല. അദ്ദേഹം ആരോഗ്യസംരക്ഷണത്തിനും രോഗചികിത്സക്കുമായി ആഹാരം ഒഴിവാക്കുന്നത് ദക്ഷിണാഫ്രിക്കയില്‍ വെച്ചാണ്. അതിനുള്ള പ്രചോദനം ഡോ.എഡ്‌വാര്‍ഡ് ഹുക്കര്‍ ഡവിയുടെ പ്രാതലില്ലാ പദ്ധതി (ചീ ആൃലമസളമേെ ുഹമി) കേട്ടറിഞ്ഞതുകൊണ്ടാണ്. പ്രാതല്‍ ഒഴിവാക്കിയപ്പോള്‍ നിരന്തരമായി അലട്ടിക്കൊണ്ടിരുന്ന തലവേദന മാറി എന്ന് ഗാന്ധിജി എഴുതിയിട്ടുണ്ട്.
ഇന്ത്യയില്‍ പ്രകൃതിചികിത്സ പ്രചരിപ്പിച്ച വ്യക്തികൂടിയായ ഗാന്ധിജി തന്റെ ജീവിതത്തില്‍ ഉപവാസത്തിന് വളരെയേറെ പ്രാധാന്യം നല്കിയപ്പോള്‍ അത് പ്രകൃതിചികിത്സയുടെ ഭാഗമായി തീര്‍ന്നിട്ടുണ്ട്. പക്ഷെ ഉപവാസത്തിലൂടെ രോഗശമനം സാദ്ധ്യമാണെന്ന് തിരിച്ചറിഞ്ഞ ഗാന്ധിജി അത്തരത്തിലൊരു കണ്ടെത്തല്‍ വെളിപ്പെടുത്തിയില്ല. പകരം അഹിംസയുടെ ആവനാഴിയിലെ മൂര്‍ച്ചയേറിയ ഒരായുധമായാണ് ഉപവാസം ഗാന്ധിജിയിലൂടെ വെളിച്ചപ്പെട്ടത്. ഗാന്ധിജി പറഞ്ഞു ഹ്മസ്വന്തം ശരീരത്തെ പീഡിപ്പിക്കുമ്പോള്‍ മറുഭാഗത്തുള്ളവര്‍ മനാക്ഷിയുള്ളവരാണെങ്കില്‍ തീര്‍ച്ചയായും പ്രശ്‌നപരിഹാരമുണ്ടാവുംത്സ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഉപവസിച്ചുകൊണ്ടിരിക്കെ അദ്ദേഹം പറഞ്ഞു. ഹ്മഹ്നഉപവസിക്കുന്ന ആള്‍ക്ക് തന്റെ ശത്രുവിന്റെ സ്‌നേഹവാത്സല്യങ്ങള്‍ അവകാശപ്പെടാന്‍ അര്‍ഹതയില്ലെങ്കില്‍ ആ ശത്രുവിനെതിരെ പവസിക്കുന്നതുകൊണ്ടൊരു കാര്യവുമില്ല. ശത്രു ചുരുങ്ങിയപക്ഷം ശത്രുതയുടെ മാന്യതയെങ്കിലും പുലര്‍ത്തുന്നവനാകണം.ത്സത്സ
ഗാന്ധിജിക്ക് ഉപവാസത്തിന്റെ തത്വശാസ്ത്രമറിഞ്ഞുകൂടാഞ്ഞിട്ടല്ല. പ്രാതലില്ലാ പദ്ധതി സ്വീകരിച്ച കാലത്ത് ഉപവാസത്തിന്റെ തത്വശാസ്ത്രം വേണ്ടത്ര വിശദീകരിക്കാനാവശ്യമായ അറിവ് ഗാന്ധിജിക്കില്ലായിരുന്നു. വൈകാതെ അദ്ദേഹം ഉപവാസത്തിന്റെ തത്വശാസ്ത്രം പഠിച്ചു. അതിന്റെ തെളിവാണ് ആഗാഖാന്‍ കൊട്ടാരത്തില്‍ വച്ച് നടത്തിയ 21 ദിവസത്തെ ഉപവാസം. അതായിരുന്നു ബ്രിട്ടീഷ് ജയിലിലെ അദ്ദേഹത്തിന്റെ അവസാനത്തെ ഉപവാസവും. യാതൊരു പ്രകോപനങ്ങളോ, മറ്റുകാരണങ്ങളോ ഇല്ലാതെയാണ് 21 ദിവസത്തെ ഉപവാസമാരംഭിച്ചത്. ഹ്മഹ്നപട്ടിണികിടന്നു മരിക്കാനാണ് ഗാന്ധി ആഗ്രഹിക്കുന്നതെങ്കില്‍ ആ പരിപാടി നടപ്പാക്കാന്‍ അദ്ദേഹത്തിന് സ്വാതന്ത്രന്ത്യമുണ്ട്.ത്സത്സ എന്നുപറഞ്ഞ് മരണാനന്തരകാര്യങ്ങള്‍ നടപ്പിലാക്കാനാണ് ബ്രിട്ടീഷ് അധികാരികള്‍ മുന്നോട്ട് വന്നത്. തനിക്ക് ചിതയൊരുക്കി വച്ചിരിക്കുന്നു എന്നറിഞ്ഞിട്ടും ആ ഉപവാസം 21 ദിവസം പൂര്‍ത്തിയാക്കാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ചത് ഉപവാസത്തിന്റെ തത്വശാസ്ത്രത്തില്‍ അദ്ദേഹത്തിനുണ്ടായ പിടിപ്പുതന്നെയാണ്. അക്കാലത്ത് അമേരിക്കയില്‍ ഉപവാസകേന്ദ്രം നടത്തിവരുന്ന ഡോ.ഹെര്‍ബര്‍ട്ട് എം ഷെല്‍ട്ടനുമായി ഗാന്ധിജി എഴുത്തുകുത്തുകള്‍ നടത്തുകയും ഉപവാസത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകങ്ങള്‍ വരുത്തി വായിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു.
തന്റെ അവസാനത്തെ ഉപവാസത്തിലും ഗാന്ധിജി ധൈര്യം കാണിച്ചു. അത് അനിശ്ചിതകാല ഉപവാസമായിരുന്നു. ആ ഉപവാസം വെറും അഞ്ചു ദിവസംകൊണ്ട് അവസാനിപ്പിക്കാനായെങ്കിലും അത് ആരോഗ്യപരമായി വളരെയേറെ ഭീതി പരത്തിയതായിരുന്നു. ഡോ.സുശീലാനയ്യാര്‍ ആയിരുന്നു ഗാന്ധിജിയുടെ ആരോഗ്യകാര്യങ്ങള്‍ നോക്കിയിരുന്നത്. ഉപവാസം തുടങ്ങി രണ്ട് ദിവസം പിന്നിട്ടപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ ഭയപ്പെട്ടുതുടങ്ങി. മൂത്രത്തില്‍ അസിറ്റോണും അസെറ്റിക്ക് ആസിഡും കാണാന്‍ തുടങ്ങിയതാണ് ഭയപ്പാടിനു കാരണം. ആധുനിക അലോപ്പതി വൈദ്യശാസ്ത്രപ്രകാരം ഉപവസിക്കുന്ന വ്യക്തിയുടെ മൂത്രത്തില്‍ അസിറ്റോണ്‍ കാണുകയാണെങ്കില്‍ അത് അയാള്‍ക്ക് ജീവിക്കാനാവശ്യമായ കരുതല്‍ ശേഖരം തീര്‍ന്നതിന്റെ ലക്ഷണമാണ്. അതിനേക്കാള്‍ വലിയ മറ്റൊരു ലക്ഷണവും ഗാന്ധിജിയില്‍ കണ്ടു. അത് അദ്ദേഹത്തിന്റെ വൃക്കകള്‍ ശരിക്ക് പ്രവര്‍ത്തിക്കുന്നില്ല എന്നതാണ്. ഗാന്ധിജി 24 മണിക്കൂറിനുള്ളില്‍ 68 ഔണ്‍സ് വെള്ളം കുടിച്ചു. പക്ഷേ മൂത്രമായി പുറത്ത് വന്നത് 28 ഔണ്‍സ് മാത്രമാണ്. അതോടെ പരിചരിച്ചു കൊണ്ടിരുന്ന ഡോ.സുശീലാനയ്യാര്‍ ഗാന്ധിജിയേ വരാനിരിക്കുന്ന അപകടം ധരിപ്പിച്ചു. ഡോക്ടര്‍ സുശീലാനയ്യാര്‍ അമേരിക്കന്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഫെലോഷിപ്പ് ഉപേക്ഷിച്ച് ഗാന്ധിജിയുടെ നിഴലുപോലെ കഴിയുന്ന ഒരു ഡോക്ടറായിരുന്നു. ശരീരത്തിന്റെഅപകടാവസ്ഥയെക്കുറിച്ച് മുഴുവന്‍ മൗനമായി കേട്ട് കഴിഞ്ഞ് ഗാന്ധിജി ചോദിച്ചു. ഹ്മഹ്നയഥാര്‍ത്ഥത്തില്‍ എല്ലാ കാര്യവും നിങ്ങളുടെ ശാസ്ത്രത്തിന് അറിയുമോ?ത്സത്സ ശാന്തമായ ആ ചോദ്യം സുശീലയെന്ന യുവഡോക്ടറെ മാത്രമല്ല അവരുടെ വൈദ്യശാസ്ത്രത്തേയും പുച്ഛിക്കുന്നതായിരുന്നു. അതിനു ഗാന്ധിജിക്ക് കഴിഞ്ഞത് തന്റെ തലയിണക്കടിയിലിരിക്കുന്ന ഹ്മഉപവാസം ജീവന്‍ രക്ഷിക്കുംത്സ എന്ന ലേഖനങ്ങള്‍ തന്നെയാണ്. രക്തസമ്മര്‍ദ്ദത്തിന്റെയും വൃക്കനാശത്തിന്റേയും കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഉപവാസത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉപവാസത്തിന്റെ ഭാഗമായി ശരീരത്തില്‍ കാണുന്ന മാറ്റങ്ങളൊക്കെ സ്വാസ്ഥ്യത്തിലേക്കുള്ള പ്രയാണമാണെന്ന പരസ്യപ്പെടുത്തലിലൂടെയാണ് ഗാന്ധിജി അതിനെ നേരിടേണ്ടിയിരുന്നത്.
ഹ്മലംഘനം പരമൗഷധം എന്ന് ഭാരതീയര്‍ പണ്ടേ പറഞ്ഞിട്ടുണ്ട്. ലംഘനത്തിലൂടെ എങ്ങിനെയാണ് സ്വാസ്ഥ്യം ഉണ്ടാവുന്നത് എന്ന് ശാസ്ത്രീയമായി പഠിപ്പിക്കുന്ന ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും ഇരുപതാം നൂറ്റാണ്ടിലാണ് ഉണ്ടാവുന്നത്. അത്തരം വിവരങ്ങള്‍ ഗാന്ധിജിക്ക് ലഭ്യമായിരുന്നു. പക്ഷേത്സ ഓഷോ രജനീഷിന് അതിന് ഭാഗ്യമുണ്ടായില്ല. അതുകൊണ്ട് തന്നെ ഓഷോ ഉപവാസത്തെ എതിര്‍ത്തുകൊണ്ട് ഇങ്ങനെയെഴുതി. ഹ്മഹ്നഉപവസിക്കുമ്പോള്‍ ഓരോ ദിവസവും ശരീരത്തിന്റെ തൂക്കം ഒരു കിലോ ഗ്രാം വീതം കുറയുന്നു. ഇത് നിങ്ങളുടെ തന്നെ കൊഴുപ്പിനെ, മാംസ്യത്തെ ശരീരം ഭക്ഷിക്കാന്‍ തുടങ്ങുന്നതുകൊണ്ടാണ്. ഭക്ഷണമില്ലെങ്കിലും 90 ദിവസത്തേക്കാവശ്യമായ മാംസ്യം ശരീരത്തില്‍ സംഭരിച്ചിട്ടുണ്ട്. ഈ മാംസ്യത്തെയാണ് ഉപവാസത്തില്‍ ശരീരം ആഹരിക്കുന്നത്. ഈ പ്രക്രിയ ഒരു മാംസാഹാരിയുടേതിനു തുല്യമാണ്. അത് ഹിംസാപരം കൂടിയാണ്ത്സത്സ. വിശ്വമാനവനായി വളര്‍ന്ന ഓഷോ ഉപവാസത്തിന്റെ ശരിയായ തലങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ അതിനു കൈവരുന്ന കീര്‍ത്തിയും വ്യാപ്തിയും വാക്കുകള്‍ക്കതീതമായിരുന്നേനെ…

Share.

Leave A Reply

Connect with Facebook