മൂത്രാശയ രോഗങ്ങള്‍ [ഡിസ: 2010 ]

0

-അമനോ മകരന്ദ്-

urinary tract_250x415

 

രീരാവയവങ്ങളില്‍ ഓരോന്നിനും പ്രത്യേകം പ്രത്യേകം ജോലികളുണ്ട്. മൂത്രാശയത്തിന്റെ ജോലി മൂത്രം എന്ന മാലിന്യവിസര്‍ജനമാണ്. അതുകൊണ്ടുതന്നെ മൂത്രാശയം ഒരു വിസര്‍ജനാവയവമാകുന്നു. വൈദിക സംസ്‌കൃതത്തില്‍ മൂത്രത്തെ നിര്‍വ്വചിക്കുന്നത് ഇങ്ങനെയാണ്. ഹ്മമോചനാല്‍ ത്രായതേ ഇതി മൂത്രഹഃത്സ മോചിപ്പിക്കുന്നവനെ രക്ഷിക്കുന്നത് എന്താണോ അത് മൂത്രം. ഇവിടെ മോചിപ്പിച്ചില്ലെങ്കില്‍ രക്ഷിക്കില്ല എന്നത് ശ്രദ്ധേയമാണ്. ശരീരത്തില്‍ ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ കൃത്യസമയത്തുതന്നെ ശരിയാംവണ്ണം പുറംതള്ളുകയാണെങ്കില്‍ പിന്നെ ആരോഗ്യം തൃപ്തികരമായിരിക്കും. വിസര്‍ജ്ജനാവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാതിരുന്നാല്‍ രോഗങ്ങള്‍ മാത്രമല്ല മരണം പോലും സംഭവിക്കും. എല്ലാ മരണത്തിന്റേയും എല്ലാ രോഗത്തിന്റേയും പിന്നില്‍ ഒരു വിസര്‍ജ്ജന തകരാറ് കണ്ടെത്താവുന്നതാണ്. കെട്ടിതൂങ്ങി ആത്മഹത്യചെയ്തവരില്‍ മരണകാരണം ശ്വാസകോശം വഴിയുള്ള വിസര്‍ജന തടമാണെന്നതുപോലെ, ചില വിഷങ്ങള്‍ ശരീരത്തില്‍ കയറിയതുമൂലം സംഭവിച്ച പല മരണങ്ങള്‍ക്കു പിന്നിലും മൂത്രാശയം വഴിയുള്ള വിസര്‍ജനതകരാറ് ഉണ്ടായതായും കാണാം. മൂത്രാശയ രോഗങ്ങള്‍ നിരവധിയുണ്ട് അവയെല്ലാം തന്നെ മൂത്രാശയപഴുപ്പിന് കാരണവുമാകുന്നു. മൂത്രാശയപഴുപ്പ് (സിസ്‌റ്റൈറ്റീസ്) വന്നാല്‍ അടിവയറ്റിലും സന്ധികളിലും വേദന തുടങ്ങിയ ലക്ഷങ്ങളും കണ്ടുവരുന്നു. ഗൊണോരിയ എന്ന ലൈംഗീകരോഗമുള്ളവരിലും മൂത്രശയപഴുപ്പും അതുമൂലമുള്ള അസ്വസ്ഥതകളും കാണാം. മൂത്രാശയത്തിലെ കല്ലുകള്‍, മൂത്രാശയത്തിലെ അര്‍ബുദം തുടങ്ങി പലരോഗങ്ങളും മൂത്രാശയ സംബന്ധമായി മനുഷ്യരില്‍ കണ്ടുവരുന്നു. ഏതുതരം മൂത്രാശയ രോഗമായാലും അസ്വസ്ഥതകളില്‍ പ്രധാനമായും മൂത്രം കെട്ടിനിന്നാല്‍ ഉണ്ടാകുന്ന അനുഭവമായിരിക്കും. കാരണങ്ങള്‍ മൂത്രാശയരോഗങ്ങള്‍ പലപ്പോഴും തീവ്രരോഗങ്ങളായാണ് പ്രത്യക്ഷപ്പെടുക. വേണ്ടത്രവെള്ളം കുടിക്കാത്തതുകൊണ്ടാണ് ഇത്തരം രോഗങ്ങള്‍ കണ്ടുവരുന്നത് എന്നതാണ് പൊതുവെയുള്ള ധാരണ. സത്യത്തില്‍ വെള്ളത്തിന്റെ കുറവല്ല മറിച്ച് ഭക്ഷണത്തിന്റെ തെറ്റുകളാണ് കാരണം. ധാരാളം ഉപ്പും മുളകും പിന്നെ എണ്ണയില്‍ വറുത്തതുമായ അന്ന പാനീയങ്ങള്‍ കഴിക്കുന്നവരില്‍ ധാരാളം മാലിന്യവസ്തുക്കള്‍ മൂത്രം വഴി പുറത്താക്കേണ്ടതായി വരുന്നു. ഈ അവസ്ഥയില്‍ ശരീരത്തിന് ധാരാളം വെള്ളം ആവശ്യമാണ്. ഇതുതന്നെയാണ് രാസവസ്തുക്കളടങ്ങിയ പാനീയങ്ങളും ബേക്കറി പലഹാരങ്ങളും കഴിച്ചാല്‍ സംഭവിക്കുന്നതും. കൂടിയ വിഷങ്ങളെ പുറത്താക്കാന്‍ കൂടിയവെള്ളം കുടിച്ചതുകൊണ്ട് ശ്വാശ്വതമായ പരിഹാരമാകുന്നില്ല. പലപ്പോഴും അത് മൂത്രാശയരോഗത്തിലേക്കാണ് നയിക്കുക. അതായത് കൂടിയ വെള്ളം പുറത്താക്കാനായി കൂടുതല്‍ ജോലി ചെയ്യേണ്ടി വരുമ്പോള്‍ തന്മൂലം മൂത്രാശയം മാത്രമല്ല വൃക്കകളും ക്ഷീണിക്കാനിടയാകുന്നു. മാത്രമല്ല രാസവസ്തുക്കള്‍ ശരീരത്തില്‍ നിന്ന് പുറത്തേക്കു പോകുമ്പോള്‍ പുറത്താക്കപ്പെട്ട വഴി നശിപ്പിച്ചുകൊണ്ടാണ് അവ വരിക. ആധുനിക മനുഷ്യന്റെ സംസ്‌കാരം തന്നെമൂത്രാശയ രോഗത്തിനു കാരണമായി മാറുന്നു. മറ്റുജീവികള്‍ തോന്നുമ്പോള്‍ തോന്നിയസ്ഥലത്ത് മൂത്രമൊഴിക്കുന്നു. ആധുനികനത് മൂത്രപുരയിലായപ്പോള്‍ അത്തരം ഒരു പുരകണ്ടെത്തുന്നതുവരെ അവനത് തടഞ്ഞു വെക്കേണ്ടി വരുന്നു. ഫലമോ മൂത്രാശയ പഴുപ്പും ബന്ധപ്പെട്ട മറ്റുരോഗങ്ങളും ഉണ്ടാകുന്നു. പരിഹാരം ഒരവസരം കിട്ടിയാല്‍ അതായത് അല്‍പം വിശ്രമം കിട്ടിയാല്‍ പിന്നെ നന്നാക്കാന്‍ തുടങ്ങുന്ന ഒരു യന്ത്രമാണ് മനുഷ്യശരീരം. മൂത്രാശയ സംബന്ധമായ ഏതുതരം രോഗത്തിനും ചികിത്സയായിട്ട് വിസര്‍ജനത്തെ സഹായിക്കുന്ന രീതിയാണ് ചെയ്യേണ്ടത്. അതിനായി പ്രകൃതി ജീവനത്തില്‍ ചെയ്യുവാനുള്ളത് വിസര്‍ജനാവയവങ്ങള്‍ക്ക് വിശ്രമം കൊടുക്കുക എന്നതാണ്. ശരീരത്തിന്റെ ഏതൊരു പ്രവര്‍ത്തിയുടെ ഭാഗമായും ഉപോല്‍പന്നം ഉണ്ടാവും. അവ പുറംതള്ളേണ്ടത് വിസര്‍ജനാവയവങ്ങളുടെ ജോലിയുമാണ്. അതിനാല്‍ രോഗി സകല പ്രവൃത്തികളില്‍ നിന്നും പിന്‍മാറി പൂര്‍ണ്ണമായും വിശ്രമിക്കണം. എന്നാലെ രക്തത്തിലേക്കെത്തിച്ചേരുന്ന മാലിന്യത്തിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയൂ. ശാരീരിക പ്രവൃത്തികളില്‍ നിന്നു മാത്രമല്ല ഉപോല്‍പന്നങ്ങള്‍ ഉണ്ടാവുക. അത് ഭക്ഷണത്തില്‍ നിന്നും ഉണ്ടാവുന്നുണ്ട്. ഇത്തരം മാലിന്യങ്ങളുടെ അളവ് നിയന്ത്രിക്കാനായി ഭക്ഷണം തല്‍ക്കാലം ഉപേക്ഷിക്കുകയും വേണം. ഈയൊരു ഒഴിവു സമയത്ത് ശരീരം അതിന്റെ വിസര്‍ജനാവയവങ്ങളുടെ ക്ഷീണം തീര്‍ത്ത് സ്വയം കരുത്താര്‍ജിക്കും. അതിലൂടെ രോഗം സുഖപ്പെടുന്നു. .

Share.

Leave A Reply

Connect with Facebook