വികസനം [ഡിസ: 2010]

0

Untitled-1

 

 

 

 

വികസനം
-ഷിനോ ജേക്കബ്ബ് , കൂറ്റനാട്

 

വികസനത്തിലേക്കുള്ള കുതിപ്പ്-
മിസൈല്‍ ഗവേഷണം                          – 6000  കോടി
ബഹിരാകാശഗവേഷണം                   – 5000  കോടി
യുദ്ധോപകരണ ഗവേഷണം             -10000 കോടി
ചന്ദ്രയാന്‍                                                 – ???   കോടി
അരി ഇറക്കുമതി                                    – 500   കോടി
ഗോതമ്പ് ഇറക്കുമതി                            – 250    കോടി

പാടത്ത് കന്നു പൂട്ടുകയായിരുന്ന ഗോപാലേട്ടനും ഞാറുപറിക്കുകയായിരുന്ന പത്മിനിയേടത്തിയും പത്രം വായിക്കാറില്ലാത്തതിനാല്‍ ഇതൊന്നും അറിഞ്ഞില്ല. പതിനൊന്നുമണിക്ക് ഇളയമകള്‍ പാടത്തെത്തിച്ചുകൊടുത്ത കഞ്ഞിയും ചമ്മന്തിയും പ്ലാവിലയില്‍ കോരികുടിക്കുമ്പോള്‍ അവര്‍ ചര്‍ച്ച ചെയ്തത് പുതിയൊരു കലപ്പ ഉണ്ടാക്കാനായി പറമ്പിലെ ഏതുമരം മുറിച്ചെടുക്കണമെന്നതായിരുന്നു.

Share.

Leave A Reply

Connect with Facebook