ഏഴ് കടലുകള്‍ക്കും, ഏഴ് ആകാശങ്ങള്‍ക്കുമപ്പുറമിരുന്ന്… [ ഡിസ: 2010 ]

0

എന്റെ അനുഭവം

Untitled-1

സത്യജിത്ത് വാരിയത്ത്,
പി. ബി. 4350,  അബുദാബി,
യു. എ. ഇ. 050/ 5755176

പ്രിയ ഡോക്ടര്‍,

ജൂണ്‍ 1-ാം തിയ്യതി.- ഫാസ്റ്റിങ്ങില്‍ 330 ഷുഗര്‍ ഉണ്ടായിരുന്നു. കൊളസ്‌ട്രോളും കൂടുതലായിരുന്നു. മരണംവരെ ഗുളികകഴിക്കണം എന്നു മാത്രം ഡോക്ടര്‍. (Glousco, Vanci, 250 mg.) രാവിലെയും, രാത്രിയും ഭക്ഷണത്തിന് 10 മിനിറ്റ് മുമ്പ് കഴിക്കാന്‍ പറഞ്ഞു. ഒരു മാസം കഴിച്ചു. ശക്തമായ വിശപ്പും, ദാഹവും, നാവ് കയ്പും മാത്രം- കൂടെ പ്രകൃതിചികിത്സയും ആവാമെന്ന് ഡോ: പി. എ. രാധാകൃഷ്ണന്‍ ഉപദേശിച്ചു. പിന്നീട് ഗുളിക ഒന്നാക്കി. അരയാക്കി അവസാനം എല്ലാം നിര്‍ത്തി. ഇപ്പോള്‍ ഫാസ്റ്റിങ്ങിനു- 110. ഷുഗര്‍മാത്രം. രാവിലെ അരമണിക്കൂര്‍ സൂര്യനമസ്‌ക്കാരം, കാലത്ത് വെള്ളം കുടിക്കും. 9 മണിക്ക് ഗോതമ്പ്‌ദോശ, പുട്ട്, അല്ലെങ്കില്‍ ഗോതമ്പ് കുബൂ് മാത്രം.
ഉച്ചക്ക് കുറച്ച് പച്ചരിചോറും, പച്ചക്കറിയും. രാത്രിയില്‍ ചപ്പാത്തി. ഇതിന്റെയെല്ലാം കൂടെ ധാരാളം വിവിധതരം സലാഡുകള്‍ പച്ചയോടെ കഴിക്കും. ഇലവര്‍ഗ്ഗങ്ങളും കഴിക്കും. വൈകീട്ട് അരമണിക്കൂര്‍ നടക്കാന്‍ ഇറങ്ങും. ഇത്രമാത്രം. ഇപ്പോള്‍ മരുന്നില്ല. പ്രകൃതിചികിത്സയിലൂടെ വിവിധതരം ഭക്ഷണക്രമീകരണങ്ങളിലൂടെ എനിക്കുണ്ടായിരുന്ന പ്രമേഹത്തെ ഞാന്‍ കീഴടക്കി. ഈ ഭക്ഷണങ്ങള്‍ മാത്രമെ കഴിക്കു. ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്. കൊളസ്‌ട്രോള്‍ നോര്‍മല്‍ ആണ്. ഷുഗര്‍- 110.  ഞാന്‍  ഡോ: രാധാകൃഷ്ണനോട് ഏഴ്കടലുകള്‍ക്കും, ഏഴ് ആകാശങ്ങള്‍ക്കുമപ്പുറമിരുന്ന് നന്ദി പറയുന്നു.

EDITORIAL NOTE

പ്രകൃതിചികിത്സ പ്രവാസികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ലെന്നും, കുറെനാളുകള്‍ ചികിത്സാലയങ്ങളില്‍ താമസിച്ച്, ചെയ്യേണ്ടതാണെന്നും, അതുസ്വന്തം നാട്ടിലോ സാധ്യമാകു എന്നും ചിലര്‍ ധരിച്ചുവെച്ചിട്ടുണ്ട്.  യൗവനം ഗള്‍ഫ്‌നാടുകളില്‍ ഹോമിച്ച് രോഗികളായി നാട്ടില്‍ തിരിച്ചെത്തി ഗള്‍ഫില്‍ നിന്ന് സമ്പാദിച്ചതെല്ലാം പഞ്ചനക്ഷത്ര ഹോസ്പിറ്റലുകളില്‍ ചിലവഴിച്ച് പാപ്പരാകുന്ന  പ്രവാസികള്‍ക്കൊരു അനുഭവപാഠമാണ് സത്യജിത്ത് വാരിയത്തിന്റെ അനുഭവം. ഭൂമിയിലെവിടെയും പ്രകൃതിചികിത്സ സാധ്യമാണ്.  പ്രകൃതിചികിത്സയെന്നത് ഒരു ജീവിത പദ്ധതിയാണ്. എവിടെ ജീവിച്ചാലും അത് സാദ്ധ്യവുമാണ്.  സാദ്ധ്യമല്ലെന്നുള്ള പ്രകൃതിചികിത്സാ വിരുദ്ധരുടെ പ്രചാരണവും പ്രകൃതിചികിത്സയെന്നത് പച്ചിലകള്‍ അരച്ചുകുടിക്കലും പട്ടിണികിടക്കലുമാണെന്നമട്ടില്‍ അനുകൂലികള്‍ പ്രചരിപ്പിച്ചതും  ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കി.

 

Share.

Leave A Reply

Connect with Facebook