വ്യായാമം പ്രകൃതിജീവനത്തിലൂടെ [ഫെബ്രു 2013]

0

ഡോ.പി.എ.രാധാകൃഷ്ണന്‍
(നാച്വറല്‍ ഹൈജീനിസ്റ്റ്)

പാഠം പ്രകൃതിയുടേതാണ്. പ്രകൃതിക്കു മാത്രമേ പഠിപ്പിക്കാന്‍ കഴിയൂ. പ്രകൃതിയുടെ പഠിപ്പി ക്കല്‍ കുറ്റമറ്റതാണ്. ജീവിതത്തിനൊരു നിയമാവലിയുണ്ട്. അത് പ്രകൃതിദത്ത നിയമാവലിയാണ്.
പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങളെ അപേക്ഷിച്ച് പ്രാപഞ്ചിക നിയമത്തിനു പകരം ലിഖിതവും അലിഖിതവുമായ കുറെ നിയമങ്ങള്‍ക്ക് വിധേയനാണ് മനുഷ്യന്‍. അവയ്‌ക്കെല്ലാം സംസ്‌ക്കാരം എന്ന് പേരിട്ടു വിളിക്കുന്നു. ഇത്തരം നിയമങ്ങള്‍ക്ക് വിധേയരാകാത്തവര്‍ സംസ്‌കാരശൂന്യര്‍ അല്ലെങ്കില്‍ മനുഷ്യ വര്‍ഗ്ഗത്തിന്റെ ശത്രു എന്ന നിലയില്‍ ആണല്ലോ അറിയപ്പെടുന്നത്. നിയമം ഒരിക്കലും മനുഷ്യനെ ഉണ്ടാക്കിയിട്ടില്ല. നിയമത്തെ മനുഷ്യനാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം നിയമങ്ങള്‍ ആപേക്ഷികവുമാണ്. അത് അവന്റെ ആവശ്യത്തിനായി മാറ്റാന്‍ അനുവദിക്കുകയാണ് വേണ്ടത്.
ആവര്‍ത്തിക്കപ്പെട്ട തെറ്റുകളാണ് പിന്നീട് ശരിയായിത്തീര്‍ന്നത്. അക്കൂട്ടത്തില്‍ ആരോഗ്യസംബന്ധമായവയും കാണാവുന്നതാണ്. ചൈനക്കാര്‍ പെണ്‍കുട്ടികളെക്കൊണ്ട് വളരെ കുടുായ ഷൂസ് ധരിപ്പിക്കുന്നു. സ്ത്രീകളുടെ പാദങ്ങള്‍ ചെറുതായിരിക്കണം. അതാണത്രെ ചൈനീസ് സംസ്‌കാരം.
അമേരിക്കക്കാരുടെ വിശ്വാസം സ്ത്രീകളുടെ അരക്കെട്ട് വളരെ ചുരുങ്ങിയിരിക്കണമെന്നാ യിരുന്നു. സ്ത്രീകളുടെ അരക്കെട്ട് ഒതുങ്ങിയതായിരിക്കണം എന്നുതന്നെയാണ് ഇന്ത്യക്കാ രുടെയും (മൃഗരാജകടി) അഭിപ്രായം. ഇത് ആരോഗ്യസംബന്ധമായി ശരിയുമാണ്. ഹ്മഹ്നബെല്‍റ്റിനു നീളം കൂടുംതോറും ആയുിന്റെ നീളം കുറയുന്നുത്സത്സ എന്നൊരു ചൊല്ല് ഇംഗ്ലീഷുകാരിലും ഉണ്ട്. വ്യായാമത്തിലൂടെയും ഭക്ഷണത്തില്‍ കൊഴുപ്പുകള്‍ കുറക്കുന്നതിലൂടെയുമാണ് അരക്കെട്ടിന് ഒതുക്കമുണ്ടാക്കേണ്ടത്. എങ്കിലേ അത് ആരോഗ്യത്തിന നുകൂലമാകൂ. അമേരിക്കക്കാര്‍ അരഭാഗം വണ്ണം കുറഞ്ഞുകിട്ടാനായി സ്ത്രീകളെക്കൊണ്ട് വളരെ ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിപ്പിക്കുകയും, തിമിംഗലം പോലുള്ള ജീവികളുടെ അസ്ഥികള്‍ ശരീരത്തില്‍വെച്ച് കെട്ടുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ലോകത്തെവിടെയൊക്കെ മനുഷ്യരുണ്ടോ അവിടെയൊക്കെ ഇത്തരം ആരോഗ്യസംബന്ധമായ അന്ധവിശ്വാസങ്ങള്‍ നിലനിന്നിരുന്നതായി കാണാം. ഇതില്‍നിന്ന് ഇന്ത്യക്കാര്‍ക്കും മാറിനില്‍ക്കാ നാവില്ല. നമ്മുടെ നാട്ടുകാരും ഇത്തരം കുറെ അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരാണ്.
വ്യായാമം പ്രകൃതിദത്തമാണ്
വ്യായാമവും വിശ്രമവും ഒരുമിച്ചു കൊണ്ടുപോവേണ്ടമനുഷ്യര്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ പ്രവര്‍ത്തിക്കുന്നു. പക്ഷെ അതൊന്നും ശരീരത്തിന് സമ്പൂര്‍ണ വ്യായാമമാവുന്നില്ല. ജോലിയിലേര്‍പ്പെടുന്നവര്‍ എന്നും ഒരേതരത്തിലുള്ള ജോലിതന്നെ ചെയ്യുന്നു. അതോടെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ക്കു മാത്രം വ്യായാമം കിട്ടുന്നു. പലപ്പോഴും ഇത്തരം വ്യായാമം ആ ഭാഗത്ത് കൂടിയ ക്ഷീണത്തിനും തേയ്മാനത്തിനും കാരണമാവുകയാണ് പതിവ്. അതിനാല്‍ ശാസ്ത്രീയമായ ഒരു വ്യായാമരീതി അതായത് മുഴുവന്‍ ശരീരത്തി നും ചലനം കിട്ടുന്നതും ഗുണം കിട്ടുന്നതുമായ ഒരു വ്യായാമരീതി മനുഷ്യര്‍ അനുവര്‍ത്തി ക്കേണ്ടതുണ്ട്. എന്നുമാത്രമല്ല ശരിയായ ഒരു വ്യായാമം അനുഷ്ഠിക്കാത്തതുമൂലം മനുഷ്യന്റെ ആയു് കുറയുന്നു എന്നാണ് വ്യായാമത്തെക്കുറിച്ച് എട്ട് വാല്യങ്ങളുള്ള വിജ്ഞാനകോശമെഴുതിയ ബര്‍ണാഡ് മാക്ഫാഡന്റെ അഭിപ്രായം. ഹ്മഹ്നഅധികം ആളുകളും അവരവര്‍ മരിക്കേണ്ടതായ പ്രായത്തില്‍നിന്ന് ഇരുപത്തിയഞ്ചും അമ്പതും കൊല്ലങ്ങള്‍ക്കു മുമ്പേ മരിച്ചു കൊണ്ടിരിക്കുന്നു! ഇതിനു കാരണം അവരുടെ ശരീരത്തെ വേണ്ടതുപോലെ സജ്ജമാക്കി നിലനിര്‍ത്തുവാന്‍ ആവശ്യമായ തരത്തിലുള്ള ഒരു വ്യായാമരീതി ശരീരത്തിനു കിട്ടാത്തതാണ്ത്സത്സ (ഫിസിക്കല്‍ കള്‍ച്ചര്‍ 1927 ഫെബ്രുവരി). അനാറ്റമിയും ഫിസിയോളജിയും വളരെ ശ്രദ്ധാപൂര്‍വ്വം വിശദീകരിച്ചും ശരീരത്തിന്റെ ഓരോ ഭാഗങ്ങളുടെയും വ്യക്തമായ ചിത്രങ്ങളുള്‍പ്പെടുത്തിയുമാണ് അദ്ദേഹത്തിന്റെ എന്‍സൈക്ലോപീഡിയ പുറത്തിറക്കിയിട്ടു ള്ളത്.
വ്യായാമം ചെയ്യുക എന്നാല്‍ അത് പ്രകൃതിവിരുദ്ധമല്ലേ എന്ന ചോദ്യം മനിലുദിക്കാ ത്തവര്‍ വിരളമാണ്. കാരണം ജീവജാലങ്ങളൊന്നും വ്യായാമം ചെയ്യാറില്ല എന്നതുതന്നെ. മനുഷ്യനും വ്യായാമം ചെയ്യേണ്ടതില്ല. പക്ഷെ അവന്റെ അന്നപാനീയത്തിനായി അവനദ്ധ്വാ നിക്കണം. അവന്റെ ലൈംഗീകാവശ്യങ്ങള്‍ക്കായും ശത്രുക്കളില്‍നിന്നു രക്ഷപ്രാപിക്കാ നായും മത്സരിക്കേണ്ടതുണ്ട്. ആഹ്ലാദത്തിലവന് തുള്ളിച്ചാടാന്‍ അവസരം വേണം. ദേഷ്യംവരുമ്പോള്‍ ശത്രുവിന്റെ മേല്‍ ചാടിവീഴാനും ഭയം വന്നാല്‍ ഓടാനും അവനെ അനുവദിക്കണം. കൂട്ടത്തോടെ കളിക്കാനനുവദിക്കണം. ഇതൊക്കെ മനുഷ്യനാര്‍ജ്ജിച്ച വിജ്ഞാനത്തിനും അവന്റെ സംസ്‌കാരത്തിനും അനുവദിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെയവന്‍ വ്യായാമം ചെയ്‌തേപറ്റൂ.
വ്യായാമം ചികിത്സയല്ല.
വ്യായാമം എന്നു കേള്‍ക്കേണ്ട താമസം ഓര്‍മ്മവരുന്നത് ബ്ലഡ്പ്രഷറും കൊളസ്‌ട്രോളും പ്രമേഹവുമൊക്കെയാണ്. ഇത്തരം രോഗങ്ങള്‍ പിടിപെട്ടവരാണ് വ്യായാമം ചെയ്യേണ്ടത് എന്നാണ് നാട്ടില്‍ പൊതുവെയുള്ള ധാരണ. പക്ഷെ വ്യായാമം രോഗം മാറാനല്ല; ജീവിക്കാന്‍ വേണ്ടിയാണ്; സുഖമായി ജീവിക്കാന്‍ വേണ്ടിയാണ്. അത് പ്രകൃതിദത്തവുമാണ്. പ്രകൃതിയുടെ ഉള്‍വിളി (ശിേെശിര)േ ഉണ്ടാവുമ്പോഴാണ് അത് ചെയ്യേണ്ടത്. ഇതെല്ലാം പ്രകൃതിയുടെ നിയമം. അത് മുഴുവന്‍ പാലിക്കാന്‍ നമുക്ക് കഴിയില്ല. പക്ഷെ ചിലതൊക്കെ പാലിച്ചേപറ്റൂ. അതല്ലെങ്കില്‍ പ്രതികൂലമായിവരുന്നതെന്തും അനുഭവിച്ചേപറ്റൂ.
വ്യായാമത്തിലൂടെ രക്തസഞ്ചാരം സുഗമമാകുന്നു. അതോടെ എല്ലാ അവയവത്തി ലേക്കും പോഷകപദാര്‍ത്ഥങ്ങള്‍ നിര്‍ദ്ദിഷ്ടമായ അളവില്‍ എത്തി ചേരുകയും ചെയ്യുന്നു. മാത്രമല്ല രക്തപ്രവാഹം നല്ലനിലയിലായ തിനാല്‍ മാലിന്യവിസര്‍ജ്ജനവും ശരിയായരീതിയില്‍തന്നെ നടക്കുന്നു. വ്യായാമവും വിശ്രമവും ഒരുമിച്ചു കൊണ്ടുപോവുകയും വ്യായാമത്തിലൂടെ കൂടുതല്‍ പ്രവര്‍ത്തിച്ച കോശങ്ങള്‍ക്കും അവയവത്തിനും ക്ഷീണം സംഭവിക്കാതെ നോക്കുകയും വേണം.
ശാസ്ത്രീയമായ വ്യായാമരീതിയില്‍ നമ്മുടെ സൂര്യനമസ്‌കാര ത്തെക്കാളും ശാസ്ത്രീയമായ ചലനങ്ങളുള്ള ഒരു വ്യായാമരീതി വേറെ കണ്ടെത്താന്‍ കഴിഞ്ഞെന്നുവരില്ല. (സൂര്യനമസ്‌കാരം രാവിലെ സൂര്യകിരണങ്ങള്‍ ഏറ്റുകൊണ്ട് ചെയ്യുന്ന ഒരു നമസ്‌കാരരീതിയായിരുന്നു. ഇപ്പോഴത് ഒരു വ്യായാമം എന്ന നിലയില്‍ എപ്പോള്‍ വേണമെങ്കിലും എവിടെ വച്ചും ചെയ്യാവുന്നതുമായി തീര്‍ന്നിട്ടുണ്ട്) സൂര്യനമസ്‌കാരം സമ്പൂര്‍ണ്ണ വ്യായാമമാണ്. അതില്‍ ശ്വസന വ്യവസ്ഥയുണ്ട്; വിശ്രമവ്യവസ്ഥയുണ്ട്. സൂര്യനമസ്‌കാരത്തിലൂടെ സന്ധികള്‍ക്ക് അയവും ചലനവും സാദ്ധ്യ മാവുന്നു. രക്തക്കുഴലുകള്‍ കൂടുതല്‍ പ്രവര്‍ത്തനശേഷി കൈവരിക്കുന്നു. നാഡീദ്രവത്തിന്റെ വിതരണം സുഗമമാക്കുന്നതുവഴി എല്ലാ ശരീരാവയവങ്ങളും ഉണര്‍ന്ന് പരസ്പരപൂരകമായി പ്രവര്‍ത്തിക്കുന്നു. സൂര്യനമസ്‌ക്കാരം ഒരു സമ്പൂര്‍ണ്ണ വ്യായാമമാണ്. ഇതിലപ്പുറം കഠിനമായ നിലയില്‍ ഒരു വ്യായാമമുറ ശരീരത്തിന് ആവശ്യമാണെന്നും തോന്നുന്നില്ല.
സുഗമമായ രക്തസഞ്ചാരം പോഷകവിതരണത്തിനും രക്തത്തിലെ മാലിന്യവിസര്‍ജ്ജനത്തിനും സഹായിക്കുന്നു. ശരിയായ പോഷണവും ശരിയായവിസര്‍ജ്ജനവും രക്തത്തിന്റെ സ്ഥിതിസ്ഥിരതയും ആരോഗ്യവും നിലനിര്‍ത്തുന്നുണ്ട്. (വ്യായാമത്തെക്കു റിച്ച് മനസിലാക്കുവാന്‍ ഹ്മനമുക്കൊരു വ്യായാമരീതിത്സ എന്ന പുസ്തകം നോക്കുക) പ്രകൃതിജീവനം നയിക്കുന്നവരും വ്യായാമം ചെയ്യണം. കാരണം ആധുനിക പ്രകൃതിജീവനമാണ് നാമനുഷ്ഠിക്കുന്നത്. ശരീരത്തിന്റെ ഏതൊരുഭാഗവും ഉപയോഗിച്ചില്ലെങ്കില്‍ പിന്നീടതിനു മാറ്റം വരും. ഉപയോഗിക്കാത്തതിനെ നിശ്ചലമാക്കു കയോ ഉപേക്ഷിക്കുകയോ ചെയ്യുക പ്രകൃതിയുടെ സനാതന നിയമത്തില്‍ പെട്ടതാണ്. ഇതിനെ ആധുനികശാസ്ത്രം പരിണാമസിദ്ധാന്തം എന്നുപറയുന്നു. കഴിഞ്ഞതലമുറകളില്‍ മുപ്പത്തിരണ്ട് പല്ലുകള്‍ക്കും വിന്യസിക്കാന്‍ മനുഷ്യരുടെ മോണകളില്‍ സ്ഥലമുണ്ടായിരുന്നു. പുതിയ തലമുറകള്‍ പല്ലുകളുടെയും മോണകളുടെയും ഉപയോഗം (വ്യായാമം) കുറച്ചു. പഴങ്ങള്‍ പോലും യന്ത്രത്തില്‍ അരച്ച് ദ്രവമാക്കി കഴിക്കാന്‍ തുടങ്ങി. പച്ചക്ക് കടിച്ചുതിന്നുന്ന പതിവും ഇല്ലാതാക്കി. എല്ലാം വേവിച്ച് കഴിക്കുന്ന ശീലത്തിലായി ഇന്നത്തെ മനുഷ്യന്‍. അതോടെ മോണകളുടെ വ്യായാമം കുറഞ്ഞു. അതുകൊണ്ടുതന്നെ ഇരുപത്തിയെട്ടിനുശേഷമുള്ള പല്ലുകള്‍ക്കിപ്പോള്‍ പുറത്തുവരാന്‍ സ്ഥലമില്ലാതായി. അവസാനത്തെ പല്ലുകള്‍ പലരിലും പുറത്തു വരുന്നില്ല. അഥവാ പുറത്തുവരാന്‍ ശ്രമിച്ചാല്‍ പിന്നെ സ്ഥലപരിമിതിമൂലം മോണയിലും മറ്റും വ്രണമാവാനുമത് കാരണമാവും. അവസാനം വരുന്ന പല്ല് കീറി പുറത്തെടുക്കു കയാണ് ഇപ്പോഴത്തെ പതിവ്. കടിച്ചരക്കാത്തതുമാത്രമല്ല, നമ്മുടെ പല്ലുതേപ്പില്‍ ചില മാറ്റങ്ങളും ഉണ്ടായി. വിരലുകൊണ്ട് പല്ലുതേച്ചിരുന്നകാലത്ത് മോണകള്‍ക്ക് നല്ലൊരു ഉഴിച്ചിലും (ങമമൈഴല) കിട്ടിയിരുന്നു. ഇന്ന് ആ സ്ഥാനം ബ്രഷുകള്‍ ഏറ്റെടുത്തപ്പോള്‍ മോണക്ക് കിട്ടിയിരുന്ന തടവലും (വ്യായാമം) നഷ്ടമായി. ഇങ്ങനെ ആധുനികമനുഷ്യന്റെ ജീവിതചര്യയില്‍ പലമാറ്റങ്ങളും സംഭവിച്ചതുമൂലം അവന്റെ ശാരീരികമായ നിലനില്‍പിന് ആവശ്യമായ വ്യായാമം അവന്‍ കണ്ടെത്തേണ്ടിവന്നു.

Share.

Leave A Reply

Connect with Facebook